കേരള ഖരമാലിന്യ പരിപാലന പദ്ധതി

Posted on Monday, February 27, 2023

നമ്മുടെ  നഗരങ്ങളിലെ  മാലിന്യ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുവാനായി തദ്ദേശ സ്വായംഭരണ വകുപ്പ് നടപ്പിലാക്കുന്ന  കേരള ഖര മാലിന്യ പദ്ധതിയുടെ വിവരങ്ങൾ  പൊതുജനങ്ങൾക്കിടയിൽ ഫലപ്രദമായി എത്തിക്കുന്നതിന് പദ്ധതിയുടെ  മാധ്യമ പേജുകൾ  എല്ലാവരും പിൻതുടരണമെന്ന്  താത്പര്യപ്പെടുന്നു


മാറ്റം നമ്മളിൽ നിന്ന് തുടങ്ങട്ടെ !

 

o   Website:    https://kswmp.org

Tags

2020 Draft voters list

Posted on Wednesday, January 22, 2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടാമ്പി മുനിസിപ്പാലിറ്റി കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക പരിശോധിയ്ക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും.

Tags